Advertisement

നരേന്ദ്ര മോദി ഗയാനയിൽ, ബാർബഡോസും ഗയാനയും പരമോന്നത ബഹുമതികൾ സമ്മാനിക്കും

November 20, 2024
Google News 2 minutes Read

അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് ഗയാനയിൽ എത്തി. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റ് ഒരു ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തിൽ നേരിട്ടെത്തി.

വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയ മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റിനൊപ്പം ഗ്രെനേഡ, ബാർബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. സ്വീകരിക്കാനെത്തിയവർക്ക് നന്ദി അറിയിക്കുകയാണ് പ്രധാനമന്ത്രി. പ്രസിഡൻ്റ്, പ്രധാനമന്ത്രി, മുതിർന്ന മന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവർക്ക് നന്ദി. ഈ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദ ഓർഡർ ഓഫ് എക്‌സലൻസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകുമെന്ന് അറിയിച്ചുണ്ട്. ഇതിന് പുറമേ ബാർബഡോസ് പരമേന്നത ബഹുമതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ പുരസ്കാരവും പ്രധാനമന്ത്രിക്ക് സമ്മാനിക്കും. .

നേരത്തെ ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ പ്രധാനമന്ത്രിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം.

Story Highlights : Narendra modi arrives in guyana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here