മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ച യുവാവിന് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം
ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശിയായ കല്ലുവേലി പറമ്പിൽ ജോബി (40) നാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.പ്രതാപിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നത് ജോബിൻ, പ്രഭു എന്നിവർ ഉൾപ്പെടെ 5 പേരാണ് .
ഇന്ന് വെളുപ്പിന് ഒരുമണിയോടുകൂടി ആംബുലൻസ് കുമിളിയിൽ നിർത്തുകയും മറ്റ് രണ്ടുപേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു. ഈ സമയം ജോബിൻ, പ്രഭു എന്നിവർ തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് അബദ്ധത്തിൽ കലർത്തി കുടിക്കുകയായിരുന്നു.
Read Also: സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്
തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോബിൻ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രഭുവിന് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത നിലയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയ ആൾ കൂടി മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷനിലെ നിവാസികൾ.
Story Highlights : A man died after drinking battery water mixed with alcohol in vandiperiyar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here