Advertisement

അദാനിക്കിത് കെട്ട കാലം: അമേരിക്കയിലെ കേസിൽ പ്രതിസ്ഥാനത്ത് ഒറ്റയ്ക്കല്ല, കൂട്ടിനുള്ളത് മരുമകനടക്കം ഏഴ് പേർ

November 21, 2024
Google News 2 minutes Read
Sebi seeks 6-month extension to complete probe against Adani group

ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി കാലത്തിലൂടെ കടന്നുപോവുകയാണ് ഗൗതം അദാനിയും സംഘവും. രാജ്യത്തിനകത്തും പുറത്തും ഒരേപോലെ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന കേസാണ് അദാനിക്കെതിരെ അമേരിക്കയിൽ ചുമത്തപ്പെട്ടിരിക്കുന്നത്. 2029 കോടി രൂപ ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾക്ക് സർക്കാരിൽ നിന്ന് പദ്ധതികൾ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്നും എന്നിട്ട് അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്നുമാണ് എഫ്ബിഐ കോടതിക്ക് മുന്നിൽ വെച്ചിരിക്കുന്ന കുറ്റപത്രത്തിൽ ആരോപിക്കുന്നത്. എട്ട് പേരാണ് കേസിലെ പ്രതികൾ. അവർ ആരൊക്കെയെന്ന് നോക്കാം.

അദാനി ഗ്രൂപ്പിൻ്റെ ചെയർമാനും സ്ഥാപകനും എല്ലാമെല്ലാം ആയ ഗൗതം അദാനിയാണ് കേസിലെ ഒന്നാം പ്രതി. തുറമുഖം മുതൽ എയർപോർട്ട് വരെ അദാനി ഗ്രൂപ്പിൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെയാകെ ചക്രവർത്തിയാണ് ഗൗതം അദാനി. അമേരിക്കയിലെ കേസിൽ കുറ്റം ആരോപിക്കപ്പെട്ട അദാനി ഗ്രീൻ എനർജി കമ്പനിയുടെ ചെയർമാനും ഗൗതം അദാനിയാണ്.

സാഗർ അദാനിയാണ് രണ്ടാം പ്രതി. ഗൗതം അദാനിയുടെ മരുമകനാണ് സാഗർ. അദാനി ഗ്രീൻ എനർജിയുടെ എക്സിക്യുട്ടീവ് ഡയറക്ടറാണ് സാഗർ. വിനീത് ജെയിനാണ് മൂന്നാം പ്രതി. ഇദ്ദേഹം അദാനി ഗ്രീൻ എനർജിയുടെ മാനേജിങ് ഡയറക്ടറാണ്. അദാനി ഗ്രൂപ്പുമായി ഒന്നര പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഇദ്ദേഹത്തിനുണ്ട്.

അദാനിയുമായി ബന്ധപ്പെട്ട കേസിൽ പരാമർശിക്കപ്പെട്ട രണ്ടാമത്തെ കമ്പനി അസൂർ പവർ ഗ്ലോബൽ ലിമിറ്റഡിൻ്റെ സിഇഒ ആയ രഞ്ജിത്ത് ഗുപ്തയാണ് നാലാം പ്രതി. കൈക്കൂലി കേസിൽ പിടിക്കപ്പെട്ട് അമേരിക്കയിൽ സ്റ്റോക് എക്സ്ചേഞ്ചിൽ നിന്ന് നീക്കം ചെയ്യപ്പെട്ട കമ്പനിയാണിത്. 2022-2023 കാലത്ത് ഈ കമ്പനിയിൽ ജോലി ചെയ്തിരുന്ന രൂപേഷ് അഗർവാളാണ് അഞ്ചാം പ്രതി. ഓസ്ട്രേലിയ-ഫ്രഞ്ച് പൗരത്വങ്ങളുള് സിറിൽ കബെനെസ്, ഇന്ത്യാക്കാരായ സൗരഭ് അഗർവാൾ, ദീപക് മൽഹോത്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

Story Highlights : Adani and 7 others: Who are the defendants in the $265 mn bribery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here