Advertisement

ഹ്യുണ്ടായ് വെർണ പുതിയ മോഡൽ ഇന്ത്യയിൽ എത്തി; സവിശേഷതകൾ അറിയാം…

November 21, 2024
Google News 4 minutes Read

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായിക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എപ്പോഴും മികച്ച ഡിമാൻഡുണ്ട്. ഇപ്പോഴിതാ ഹ്യുണ്ടായ് വെർണയുടെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു.
അഡ്വാൻസ്ഡ് ടെക്നോളജി, വിശാലമായ ഇന്റീരിയർ, ത്രില്ലിംഗ് പെർഫോമൻസ് എന്നിവയുള്ള വെർണ ഇപ്പോൾ കൂടുതൽ സൗകര്യങ്ങളോടെയാണ് വിപണയിൽ എത്തുന്നത്.

5-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗോടെ, പുതിയ ഹുണ്ടായ് വെർണ സുരക്ഷയുടെയും വിശ്വാസ്യതയുടെയും കാര്യത്തിൽ മുൻനിരയിൽ സ്ഥാനം പിടിക്കുന്നു. ആറ് എയർബാഗുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ESC, VSM & HAC, Isofix എന്നിവയുൾപ്പെടെ 33 സുരക്ഷാ സംവിധാനങ്ങളും വാഹനം വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ഹുണ്ടായ് സ്മാർട്ട് സെൻസ് – ലെവൽ 2 ADAS ടെക്നോളജിയോടെ, സെഡാൻ റഡാറുകൾ (മുൻഭാഗം & പിൻഭാഗം), സെൻസറുകൾ, ക്യാമറ (മുൻഭാഗം) എന്നിവ ഉപയോഗിച്ച് റോഡിലെ തടസങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നു.

ഹുണ്ടായ് വെർണയുടെ, കാബിൻ ഇന്റഗ്രേറ്റഡ് ഇൻഫോടെയ്ൻമെന്റ് & ഡിജിറ്റൽ ക്ലസ്റ്റർ, മുൻവശത്തെ വെന്റിലേറ്റഡ് & ഹീറ്റഡ് സീറ്റുകൾ, 64 നിറത്തിലുള്ള അംബിയന്റ് ലൈറ്റിംഗ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റംഎന്നീ ഹൈ-എൻഡ് സവിശേഷതകൾ ഉപഭോക്താക്കൾക്ക് ആഡംബര അനുഭവം സമ്മാനിക്കുന്നു.

കൂടാതെ പുതിയ ആമസോൺ ഗ്രേ കളറും രണ്ട് ഡ്യുവൽ-ടോൺ നിറങ്ങളും ഉൾപ്പെടെ എട്ട് ആകർഷകമായ മോണോടോണുകളിൽ വാഹനം ലഭ്യമാണ്. ഈ ഉത്സവ സീസണിൽ പുതിയ ഹ്യുണ്ടായി വെർണ ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റൈൽ പ്രതിഫലിപ്പിക്കുന്നതിന് വൈവിധ്യമാർന്ന ചോയ്സുകൾ നൽകുന്നു.

11 ലക്ഷം മുതൽ 17.48 ലക്ഷം രൂപ വരെ വിലയുള്ള EX, S, SX, SX(O) എന്നിങ്ങനെ വിശാലമായ വേരിയൻ്റുകൾ ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യുന്നു.

Read Also:ഹ്യുണ്ടായി ഗ്രാൻഡ് ഐ10 എത്തി

Story Highlights : Hyundai Motor India Limited launches Futuristic VERNA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here