ആലപ്പുഴ PWD റസ്റ്റ് ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ആലപ്പുഴയിലും ശുചിമുറിയിൽ അപകടം. ആലപ്പുഴ ബീച്ചിലുള്ള PWD റസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോൺക്രീറ്റ് സീലിംഗ് ആണ് ഇളകി വീണത്. ലീഗൽ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥൻ തല നാരിഴക്കാണ് രക്ഷപ്പെട്ടത്. സീലിംഗ് ഇളകി വീണത് ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴായതിനാൽ തലനാഴിഴയ്ക്കാണ് അപകടം ഒഴിവായത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥൻ രാജീവിനും സഹപ്രവർത്തകർക്കുമാണ് മോശമായ അനുഭവം ഉണ്ടായത്. പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങി.
Read Also: ‘ഡി സി ബുക്സുമായി കരാറില്ല; നിയമനടപടിയുമായി മുന്നോട്ടുപോകും’; ഇപി ജയരാജൻ
അതേസമയം, തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോചനീയാവസ്ഥയിലാണെന്നാണ് ജീവനക്കാരുടെ പരാതി. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട് കെട്ടിവച്ചിട്ട് ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്നും ജീവനക്കാർ പറയുന്നു.
Story Highlights : Alappuzha PWD Rest House washroom concrete ceiling collapsed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here