Advertisement

മുനമ്പം ഭൂമിപ്രശ്‌നം: ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വഖഫ് സംരക്ഷണ സമിതി

November 22, 2024
Google News 2 minutes Read
waqf

മുനമ്പം ഭൂമിപ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് വഖഫ് സംരക്ഷണ സമിതി. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാതെ എന്തിനാണ് പുതിയ കമ്മിഷനെ നിയോഗിച്ചത്. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ മാത്രം സര്‍ക്കാര്‍ എടുത്ത തീരുമാനമാണിതെന്നും വഖഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിസാര്‍ കമ്മിഷനെ പോലെ ഈ കമ്മീഷനും ഇതിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്നും ഇവര്‍ പറയുന്നു. ഇത് വഖഫ് ഭുമിയാണ്. ആരാണോ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ അവര്‍ക്ക് അത് തിരിച്ചു കിട്ടണം – വഖഫ് സംരക്ഷണ സമിതി വ്യക്തമാക്കി.

അതേസമയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സമരസമിതി തള്ളി. ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിഷയത്തില്‍ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. മുനമ്പത്ത് പ്രദേശവാസികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രശ്നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. വേഗത്തില്‍ പരിഹാരം കാണുകയാണ് വേണ്ടത്. രേഖകള്‍ പരിശോധിക്കേണ്ട കാര്യമില്ല – ഇവര്‍ പറഞ്ഞു.

Read Also: മുനമ്പം ഭൂമി വിഷയം; ‘നടപടി നിയമപ്രകാരം; ആരെയും കുടിയോഴിപ്പിക്കാൻ ശ്രമിക്കുന്നില്ല’; വഖഫ് ബോർഡ് ചെയർമാൻ

ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് ജുഡീഷ്യല്‍ കമ്മീഷന്‍. കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ നോട്ടിസ് നല്‍കരുതെന്ന് വഖഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. എവിടെ പോയാലും ചോദ്യം ചെയ്യാന്‍ കഴിയാത്ത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്തും. ആരെയും കുടിയൊഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിട്ടില്ല. രേഖ ഹാജരാക്കാന്‍ മാത്രമാണ് നോട്ടീസ് നല്‍കിയത്. അതിനെ മറ്റൊരു തരത്തില്‍ പ്രചരിപ്പിക്കുന്നതാണ് – മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കമ്മീഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശിച്ചു.

Story Highlights : Munambam land issue: Waqf protection committee welcomes government move to appoint judicial commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here