Advertisement

‘മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദി’; ഏകനാഥ് ഷിൻഡെ

November 23, 2024
Google News 1 minute Read

മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് ഞങ്ങൾ കാഴ്ചവെച്ചത്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് അ​ഗ്നിപരീക്ഷയായിരുന്നു.

മഹായുതി വിജയം നേടുമെന്ന് മുമ്പ് ഞാൻ പറഞ്ഞിരുന്നു. എന്നാൽ തകർപ്പൻ വിജയമാണ് മഹാരാഷ്‌ട്രക്കാർ സമ്മാനിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപരീക്ഷയിൽ മഹായുതിക്കൊപ്പം മഹാരാഷ്‌ട്രയിലെ ജനങ്ങൾ നിലകൊണ്ടു. മഹായുതിയുടെ പ്രവർത്തകർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും വികാരധീനനായി ഷിൻഡെ പറഞ്ഞു.

വോട്ടെണ്ണലിന്റെ അവസാഘട്ടം എത്തിനിൽക്കുമ്പോൾ മഹായുതി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 288 സീറ്റുകളിൽ 224 സീറ്റിലും മഹായുതി ലീഡ് ചെയ്യുമ്പോൾ 53 ഇടത്ത് മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലീഡ് നേടാനായത്. 53 സീറ്റിലാണ് ഷിനഡെ കരുത്ത് കാട്ടിയത്. അതേസമയം ഉദ്ധവ് താക്കറെ വിഭാഗം 19ൽ ഒതുങ്ങി.

Story Highlights : Eknath Shinde Thanking Maharastra peoples

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here