Advertisement

‘വര്‍ഗീയതക്കു കേരളത്തില്‍ സ്ഥാനമില്ലെന്നു ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചു’; കെഎംസിസി യുഎഇ പ്രസിഡന്റ്

November 24, 2024
Google News 2 minutes Read
uae

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുഫലം കേരളം ഐക്യ ജനാധിപത്യമുന്നണിയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍. ബി.ജെ.പിയുടെയും സി.പി.ഐ.എമിന്റെയും വര്‍ഗീയ പ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും പരാജയപ്പെടുത്തിയ പാലക്കാട്ടെ വോട്ടര്‍മാര്‍ പ്രത്യേകം അഭിവാദ്യങ്ങള്‍ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്ടെ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ഇടതു ജനാധിപത്യമുന്നണി സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കൂടുതല്‍ വര്‍ഗീയ പ്രീണനത്തിലൂന്നിത്തുടങ്ങി എന്നത് തന്നെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന് വോട്ട് ചെയ്യിക്കാന്‍ വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചു എന്ന സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ നീചമായ ആരോപണം ഉള്‍പ്പടെ സിപിഐഎം ഈ തെരഞ്ഞെടുപ്പുകാലത്ത് സ്വീകരിച്ച സമീപനങ്ങള്‍ ഇടതുരാഷ്ട്രീയത്തിന്റെ അടിത്തറ മാന്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിലുടനീളം മുസ്ലിങ്ങളോടുള്ള വെറുപ്പു പരത്താനും പാലക്കാട്ടെ ഹിന്ദുക്കളെ അതുവഴി സ്വാധീനിക്കാമെന്നുമാണ് ഭരണപക്ഷം കണക്കുകൂട്ടിയത്. മുനമ്പം വിഷയത്തെക്കുറിച്ച് ഒരക്ഷം ഉരിയാടാത്ത സര്‍ക്കാര്‍ അതൊരു മുസ്ലിം-കൃസ്ത്യന്‍ ഭിന്നിപ്പിനുള്ള ആയുധമാക്കാമെന്നും കരുതി. ഒടുവില്‍ ഏറ്റവും കടുത്ത വര്‍ഗീയ പ്രചാരണത്തിനായി കേരളത്തിലെ രണ്ടു സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളെയും ഉപയോഗപ്പെടുത്തി. ഒരേസമയം കേരളത്തിലെ മൂന്നു മത വിഭാഗങ്ങളെയും കബളിപ്പിക്കാനും യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണ് സിപിഐഎം നടത്തിയത്. ഭാഗ്യവശാല്‍ ഒന്നും ഫലം കണ്ടില്ല – അദ്ദേഹം വിശദമാക്കി.

Story Highlights : UAE KMCC President about by-elections in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here