‘രഘുനാഥിന്റെ ബൂത്തിൽ കെട്ടിവച്ച കാശ് പോലും കിട്ടാറില്ല; CPIM വോട്ട് ഉയർന്നു, ഉത്തരവാദികൾ ആരാണ്?’ എൻ ശിവരാജൻ

ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലക്കാട് പ്രഭാരിയുമായ പി രഘുനാഥിനും സി കൃഷ്ണകുമാറിനുമെതിരെ വിമർശനം തുടർന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. കോഴിക്കോട് രഘുനാഥിന്റെ ബൂത്തിൽ കെട്ടിവച്ച കാശ് പോലും കിട്ടാറില്ലെന്ന് എൻ ശിവരാജൻ പറഞ്ഞു. പാൽ സൊസൈറ്റി എലക്ഷനിൽ പോലും വിജയിക്കാൻ കഴിയാത്തയാളാണ് രഘുനാഥെന്ന് അദ്ദേജഹം വിമർശനം. കൗൺസിലർമാരെ പഠിപ്പിക്കാൻ രഘുനാഥ് വളർന്നിട്ടില്ലെന്ന അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാർ മാത്രമേ മത്സരിക്കാനുള്ളോ എന്ന് ജനങ്ങൾ ചോദിക്കുന്നത് സത്യമെന്ന് എൻ ശിവരാജൻ പറഞ്ഞു. മിനി കൃഷ്ണകുമാറിനെയും എൻ ശിവരാജൻ വിമർശിച്ചു. മിനി കൃഷ്ണകുമാറിന്റെ വാർഡിൽ ഇന്നോളം കിട്ടിയിട്ടില്ലാത്ത വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചത്. സിപിഐഎമ്മിനും വോട്ട് ഉയർന്നു, ആരാണ് ഇതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം ചോദിച്ചു. നഗരസഭാധ്യക്ഷ പറഞ്ഞ കാര്യം സത്യമെന്നും അദ്ദേഹം പറഞ്ഞു.
Read Also: പാലക്കാട് ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടരുന്നു; ജില്ലാ നേതൃത്വം പ്രതിസന്ധിയിൽ
ഇന്നലെയും സി കൃഷ്ണകുമാറിനെതിരെയും പി രഘുനാഥിനുമെതിരെ എൻ ശിവരാജൻ രംഗത്തെത്തിയിരുന്നു. കൃഷ്ണകുമാറിന്റെ ബൂത്തിൽ വോട്ട് കുറഞ്ഞത് പരിശോധിക്കട്ടെയെന്ന് എൻ ശിവരാജൻ പറഞ്ഞിരുന്നു. രഘുനാഥ് അധ്വാനിച്ചിട്ടില്ലെന്നും അദ്ദേഹം സ്വന്തം കാര്യം നോക്കട്ടെെയെന്നും വിമർശനം ഉന്നയിച്ചിരുന്നു. എൻ. ശിവരാജന്റെ വിമർശനത്തോട് പ്രതികരിക്കുന്നില്ലെന്ന് പി രഘുനാഥിന്റെ പ്രതികരണം.
Story Highlights : N Sivarajan criticizing P Raghunath and C Krishnakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here