‘മീന്‍കറിയില്‍ പുളിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു’; പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ കേസ്

ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിന് എതിരെ കേസ്. മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ചേര്‍ത്ത് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത രാഹുലിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
മദ്യപിച്ചെത്തിയ രാഹുല്‍ പി ഗോപാല്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. ഭര്‍തൃപീഡനം, നരഹത്യാശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മീന്‍കറിയില്‍ പുളിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചുവെന്നും മുന്‍പും രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റതിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിത്സ തേടി.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് എറണാകുളത്തുനിന്ന് വന്ന രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ, യുവതി നല്‍കിയ പരാതിയില്‍ രാഹുലിനെതിരെ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍,യുവതി പരാതി പിന്‍വലിച്ചതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. രാഹുലിനൊപ്പം തുടരാനാണ് താല്പര്യം എന്ന് യുവതി അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
Story Highlights : Pantheerankavu domestic violence case: Victim again accuses husband of physical abuse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here