Advertisement

‘രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, ആശുപത്രിയില്‍ പോലും അവര്‍ കൊണ്ടുപോയില്ല’; പന്തീരാങ്കാവിലെ യുവതിയുടെ പിതാവ്

November 27, 2024
Google News 3 minutes Read
Pantheeramkavu domestic abuse woman's family against rahul

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും യുവതിയുടെ കുടുംബം അറിയിച്ചു. കേസിലെ തുടര്‍ നടപടികളില്‍ പോലീസ് നിയമോപദേശം തേടും. (Pantheeramkavu domestic abuse woman’s family against rahul)

രാഹുല്‍ പി ഗോപാലില്‍ നിന്ന് ക്രൂരമര്‍ദ്ദനം നേരിട്ടു എന്നായിരുന്നു യുവതിയുടെ പരാതി. മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും രാഹുല്‍ തയ്യാറായില്ലെന്ന് പിതാവ് ആരോപിച്ചു. ആദ്യ കേസിലെ ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം അധിക വോട്ടുകള്‍? റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; അത് പോസ്റ്റല്‍ വോട്ടെന്ന് വാദം

അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം. നിയമോപദേശം ലഭിച്ചതിനുശേഷം രാഹുലിനായി കസ്റ്റഡി അപേക്ഷ നല്‍കും. 14 ദിവസത്തേക്കാണ് രാഹുലിനെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് റിമാന്‍ഡ് ചെയ്തത്.

Story Highlights : Pantheeramkavu domestic abuse woman’s family against rahul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here