‘പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റിലധികം കോണ്‍ഗ്രസ് നേടില്ല, സതീശന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാർ’; ശോഭ സുരേന്ദ്രൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പാർട്ടി ഏൽപ്പിച്ച എല്ലാ ചുമതലകളും നന്നായി ചെയ്തിട്ടുണ്ട്. എല്ലാം ചെയ്തു തീർത്തുവെന്ന ആത്മവിശ്വാസമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സാധാരണ പാർട്ടി പ്രവർത്തകരുടെ വിജയമാണ് തന്റെ ലക്ഷ്യമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ ശോഭ സുരേന്ദ്രൻ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കി. എന്നിട്ടും ഈ വാർത്തകൾ തുടരുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റ് അധികം കോണ്‍ഗ്രസ് നേടില്ല. പാലക്കാട് മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞതവണത്തേക്കാൾ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാൻ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വിവാദങ്ങളിൽ മറ്റു പ്രതികരണമൊന്നും നടത്താത്ത ശോഭാ സുരേന്ദ്രൻ മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
Story Highlights : Sobha Surendran Against V D Satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here