വീണ്ടും പഴയ പടി; ഇന്ന് സ്വര്‍ണവില വീണ്ടും കൂടി
സംസ്ഥാനത്ത് ഇന്നലെ നന്നായി കുറഞ്ഞ ശേഷം ഇന്ന് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56840 രൂപയായി. ഗ്രാമിന് 25 രൂപ വീതമാണ് വര്‍ധിച്ചിരിക്കുന്നത്. 7105 രൂപയെന്ന നിലയ്ക്കാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. (gold price kerala november 27)
കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഒറ്റയടിക്ക് 960 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ച കൊണ്ട് 3500 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. പിന്നീട് കഴിഞ്ഞയാഴ്ച ഒറ്റക്കുതിപ്പായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
Story Highlights : gold price kerala november 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here