ശബരിമയിൽ ഇതുവരെ മല ചവിട്ടിയത് എട്ടര ലക്ഷം തീർത്ഥാടകർ
സംതൃപ്തിയോടെ ശബരിമല മണ്ഡലകാലം തുടരുന്നു. ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം കടന്നു. ഇന്നലെ മാത്രം 75458 തീർഥാടകരാണ് മല ചവിട്ടിയത്. കഴിഞ്ഞ ദിവസം മല ചവിട്ടിയവരിൽ 12471 തീർത്ഥാടകർ സ്പോട്ട് ബുക്കിംഗ് മുഖേനെ എത്തിയവരായിരുന്നു. ശബരിമലയിൽ എത്തുന്ന എല്ലാർക്കും ദർശനം ഉറപ്പാക്കും എന്ന ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു.
അതേസമയം ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഒരുക്കിയത് പരാതികൾക്ക് ഇടനൽകാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങൾ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . സന്നിധാനത്ത് മികച്ച രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്തതാണ് ഇത്തവണത്തെ മുന്നൊരുക്കങ്ങളെ വിജയകരമാക്കിയതെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : pilgrims reached sabarimala eight and half lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here