ITIകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ, KSU നടത്തിയ പ്രതിഷേധത്തിൻ്റെ വിജയമെന്ന് അലോഷ്യസ് സേവ്യർ
ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.KSU നടത്തിയ പ്രതിഷേധത്തിൻ്റെ വിജയമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഐ.റ്റി.ഐ പഠന ക്രമം പുന:ക്രമീകരിക്കുക, ശനിയാഴ്ച്ച അവധി ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ 8 ശനിയാഴ്ച്ചകളിൽ പഠിപ്പുമുടക്ക് സമരം നടത്തുകയും, സർക്കാർ തലത്തിൽ നിരന്തരമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.യു നടത്തിയ നിരന്തരമായ സമരങ്ങളുടെ വിജയമാണിതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ അനുകൂലമായ തീരുമാനമെടുക്കാൻ അധികാരികൾ വരുത്തിയ കാലതാമസം പ്രതിഷേധാർഹമെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
Story Highlights : aloshious xavier on Saturday leave ITI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here