ബി.ജെ.പി വിട്ട കെ.പി. മധു കോൺഗ്രസിലേക്ക്?; തീരുമാനം നാളെ ഉണ്ടായേക്കും
സംസ്ഥാന- ജില്ലാ നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചു ബിജെപി വിട്ട കെപി മധുവിന്റെ കോൺഗ്രസ് പ്രവേശത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും. ഡൽഹിയിലുള്ള കോൺഗ്രസ് ജില്ലാ നേതാക്കൾ എത്തിയശേഷം മധുവുമായി ചർച്ച നടത്തും. അതിനിടെ ഏതു പാർട്ടിയിലേക്കാണ് പോകുന്നതെന്ന് കെപി മധു നിലപാട് വ്യക്തമാക്കിയിട്ടില്ല. തനിക്ക് പരിഗണന കിട്ടുന്ന ഒരിടതേക്കാകും പോവുകയെന്ന സൂചന മാത്രമാണ് നൽകുന്നത്.
കെ.പി. മധുവിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ സന്ദീപ് വാര്യരാണ് നീക്കം നടത്തിയത്. സന്ദീപ് വാര്യർ ബുധനാഴ്ച മധുവുമായി ചർച്ച നടത്തി. കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും മധു പറഞ്ഞു. കോൺഗ്രസിലേക്ക് വന്നാൽ ആരും അനാഥരാകില്ലെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രം വെടിയുന്നവർക്ക് കോൺഗ്രസിൽ എത്താമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ.പി. മധുവാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ഫെബ്രുവരിവരെ ജില്ല അധ്യക്ഷനായിരുന്ന മധുവിനെ ജില്ലയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സ്ഥാനത്തുനിന്ന് നീക്കിയത്.കേവലം ഒരു പ്രസ്താവനയുടെ പേരില്‍ മാറ്റിനിര്‍ത്തിയ തന്നെ സംസ്ഥാന അധ്യക്ഷന്‍ അതിനു ശേഷം ഇതുവരെ വിളിച്ചിട്ടില്ലെന്നാണ് മധു വെളിപ്പെടുത്തിയത്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ തന്നെ പൂര്‍ണമായും അവഗണിച്ചുവെന്നും മധു കുറ്റപ്പെടുത്തിയിരുന്നു.
Story Highlights : BJP KP Madhu to congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here