മാരക ലുക്കിൽ XEV 9e, BE 6e; ഇലക്ട്രിക് എസ്‍യുവികൾ വിപണിയിലെത്തിച്ച് മഹീന്ദ്ര
ഇ.വി. സെഗ്മെന്റിൽ പുതിയ എസ്.യു.വി. അവതരിപ്പിച്ച് മഹീന്ദ്ര. XEV 9e, BE 6e ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി മഹീന്ദ്ര വിപണിയിലെത്തിച്ചിരിക്കുന്നത്. യഥാക്രമം 18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും.
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് -ഒൺലി BE സബ് ബ്രാൻഡിന് കീഴിലുള്ള ആദ്യ മോഡലാണ് BE 6e. ഷാർപ്പ് ലൈനുകൾ, ബൾക്കി വീൽ ആർച്ചുകൾ, വ്യത്യസ്തമായ C -ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ വാഹനത്തിന് കൂടുതൽ ഭംഗി നൽകുന്നു. ട്വിൻ 12.3 ഇഞ്ച് സ്‌ക്രീനുകളും ഒരു ക്വാൽകോം സ്നാപ്ഡ്രാഗൺ 8295 പ്രോസസർ വാഗ്ദാനം ചെയ്യുന്ന പുതിയ MAIA സോഫ്റ്റ്‌വെയർ സിസ്റ്റവുമായിട്ടാണ് BE 6e എത്തിയിരിക്കുന്നത്. 682 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ വാഹനത്തിനുണ്ടാകും. 175kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 59 kWh, 79 kWh, എന്നിങ്ങനെ ലിഥിയം അയേൺ ഫോസ്ഫേറ്റ് (LFP) കെമിസ്ട്രി BE 6e -ന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണ് BE 6eൽ ഉള്ളത്. BE 6e നേക്കാൾവലിയ വാഹനമാണ് XEV 9e. 59, 79 കലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികൾക്കും ലൈഫ് ടൈം വാറന്റി ലഭിക്കും. 6.8 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.
മഹീന്ദ്ര അഡ്രെനോക്സ് സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന വ്യക്തിഗത 12.3 ഇഞ്ച് ഡിസ്‌പ്ലേകളുള്ള മൂന്ന് സ്‌ക്രീൻ ആണ് XEV 9eൽ സജ്ജീകരിച്ചിരിക്കുന്നത്. 1920×720 റെസല്യൂഷൻ സ്‌ക്രീനുകളാണിവ. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയർ സിസ്റ്റവും വാഹനം കൂടുതൽ എളുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നു. പാർക്കിങ് എളുപ്പമാക്കാൻ പാർക്ക് അസിസ്റ്റ് ഫീച്ചറും വാഹനത്തിലുണ്ട്.
Story Highlights : Mahindra XEV 9e and BE 6e launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here