Advertisement

വയനാട് മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ

November 28, 2024
Google News 2 minutes Read
wayanad

അസൗകര്യങ്ങളുടെ നടുവിലായ വയനാട് മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ട്വന്റി ഫോർ വാർത്തയെ തുടർന്ന് കേസെടുത്ത കമ്മീഷൻ പരാതികൾ പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 24 IMPACT . സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read Also: ‘ഇന്ത്യൻ പാർലിമെൻ്റിൽ വയനാടിൻ്റെ നീതിക്ക് വേണ്ടി, രാജ്യത്തിൻ്റെ ശബ്ദമായി പ്രിയങ്ക’: ഷാഫി പറമ്പിൽ

മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനാവശ്യമായ സൗകര്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആദിവാസി മേഖലയിലുള്ള കുട്ടികളടക്കം ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആശുപത്രിയ്ക്ക് ഐ.സി.യു നന്നാക്കാൻ കഴിയാത്തതും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പത്തു കുട്ടികളെ ചികിത്സിക്കാനുള്ള സംവിധാനമാണ് ഈ ഐ.സിയുവിലുള്ളത്. അടിയന്തര ചികിത്സ ആവശ്യമായി ഇവിടെയെത്തുന്ന കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്.അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്.

Story Highlights : The Human Rights Commission intervenes to address the inadequacy of infrastructure in Wayanad Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here