Advertisement

സജി ചെറിയാന്റെ ഭരണഘടന അവഹേളന പ്രസംഗം; ക്രൈംബ്രാഞ്ച് കൊല്ലം എസ് പി സുരേഷ് കുമാറിന് അന്വേഷണ ചുമതല

November 29, 2024
Google News 1 minute Read
saji cheriyan

മന്ത്രി സജി ചെറിയാന്റെ ഭരണഘടന അവഹേളന പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് കൊല്ലം എസ്.പി സുരേഷ് കുമാറിനാണ് അന്വേഷണ ചുമതല. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പുതിയ ഉദ്യോഗസ്ഥനെ തീരുമാനിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിതമായി കേസന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. നിലവില്‍ പത്തനംതിട്ട ക്രൈംബ്രാഞ്ചിന്റെയും ചുമതല സുരേഷ് കുമാറിനാണ്.

മന്ത്രിക്കെതിരെ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇന്നലെയാണ് ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കിയത്.

Story Highlights : crime branch enquiry against minister Saji Cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here