Advertisement

മന്ത്രിയുടെ ഇടപെടൽ; മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകും, അടിയന്തര സഹായം ലഭ്യമാക്കാൻ നിർദേശം

5 days ago
Google News 2 minutes Read
mb rajeesh

തൃപ്രയാർ നാട്ടികയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുക്കാർ ദുരിതത്തിലെന്ന വാർത്തയിൽ ഇടപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃശൂർ മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകാൻ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. കൂട്ടിരിപ്പുകാരുടെയും രോഗികളുടെയും ദൈനംദിന സ്ഥിതി റിപ്പോർട്ട് ചെയ്യാൻ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും ആവശ്യമായ അടിയന്തര സഹായവും ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കളക്ടർ ഇന്ന് നേരിട്ട് മെഡിക്കൽ കോളജ് സന്ദർശിക്കും.

നിലവിൽ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. എട്ട് പേരാണ് ഇവരുടെ കൂട്ടിരിപ്പുകാരായി തുടരുന്നത്. ഇവരെല്ലാം തന്നെ ഒരുനേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതിനായി ആശ്രയിക്കുന്നത് ഡിവൈഎഫ്ഐ ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിക്കുന്ന പൊതിച്ചോറാണ്.

Read Also: ‘ചായ കുടിക്കാൻ പോലും പണമില്ല’; നാട്ടിക അപകടത്തിൽ പരുക്കേറ്റവരുടെ കൂട്ടിരിപ്പുകാർ ദുരിതത്തിൽ

പരുക്കേറ്റ തങ്ങളുടെ ബന്ധുക്കൾക്ക് ആശുപത്രിയിൽ കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും എന്നാൽ കൂട്ടിരിപ്പുകാരായി തുടരുന്ന തങ്ങൾക്ക് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ ഒരു ചായ കുടിക്കാൻ പോലും ആവശ്യമായ പണം കൈയ്യിൽ ഇല്ലെന്ന് കുട്ടിരിപ്പുകാരിൽ ഒരാളായ അച്ചു നേരെത്തെ ട്വന്റി ഫോർ വാർത്തയോട് പ്രതികരിച്ചിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു റോഡിനരികിൽ ഉറങ്ങി കിടന്നിരുന്ന നാടോടി സംഘാംഗങ്ങൾക്ക് നേരെ തടിലോറി പാഞ്ഞുകയറി ദാരുണ സംഭവം നടന്നത്. അപകടത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരണപ്പെട്ടത്. കണ്ണൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന തടിലോറിയാണ് അപകടത്തിൽപ്പെട്ടത്. 10 പേർ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികിൽ ഉറങ്ങിക്കിടന്നിരുന്നത്.ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ക്ലീനറാണു വാഹനമോടിച്ചതെന്നു പൊലീസ് വ്യക്തമാക്കി.

Story Highlights : Food will be provided to the participants from the medical college canteen; minister mb rajeesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here