Advertisement

ബംഗ്ലാദേശിൽ ഒരു സന്യാസി കൂടി അറസ്റ്റിൽ

November 30, 2024
Google News 1 minute Read

ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് അറസ്റ്റിലായതിന്റെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ മറ്റൊരു ഹിന്ദു സന്യാസിയെക്കൂടി അറസ്റ്റ് ചെയ്ത് ബം​ഗ്ലാദേശ് ഭരണകൂടം. ചറ്റോ​ഗ്രാമിലാണ് സംഭവം. ശ്യാം ദാസ് പ്രഭുവാണ് അറസ്റ്റിലായത്. ജയിലിൽ കിടക്കുന്ന ചിന്മയ് കൃഷ്ണ ദാസിനെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് വിവരം. ഇസ്കോൺ വക്താവാണ് ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചത്.

യാതൊരു തരത്തിലുള്ള ഔദ്യോ​ഗിക അറസ്റ്റ് വാറണ്ടും കൂടാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. ചിന്മയ് കൃഷ്ണ ദാസിനെ രാജ്യ​ദ്രോ​ഹക്കുറ്റം ചുമത്തിയായിരുന്നു ബം​ഗ്ലാദേശ് ഭരണകൂടം അറസ്റ്റ് ചെയ്തത്.

മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകിയതായിരുന്നു ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

എന്നാൽ രാജ്യത്തെ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മറ്റൊരു ഹിന്ദു സന്യാസി കൂടി അറസ്റ്റിലായിരിക്കുന്നത്.

Story Highlights : Another Hindu priest arrested in Bangladesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here