Advertisement

ഓടുന്ന ബസിൽ നിന്ന് മുറുക്കാൻ തുപ്പുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണു, യുപിയിൽ 45-കാരൻ മരിച്ചു

November 30, 2024
Google News 2 minutes Read

ഓടുന്ന ബസിൽ നിന്ന് മുറുക്കാൻ ചവച്ച് തുപ്പാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ മദ്ധ്യവയ്സകന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലൂടെ ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ലക്നൗവിലെ ചിൻഹത് ഏരിയയിൽ താമസിക്കുന്ന രാം ജിയാവൻ എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ലക്നൗവിൽ നിന്ന് അസം​ഗഡിലേക്ക് പോവുകയായിരുന്നു ബസ്. 45-കാരനായ യാത്രക്കാരൻ പാൻ മസാല ചവച്ചുകൊണ്ടിരിക്കുകയായിരുന്നു. എസി ബസായതിനാൽ വാഹനത്തിന്റെ ജനാലകൾ തുറക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ചവച്ച് തുപ്പാൻ വേണ്ടി യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബസിന്റെ വാതിലിന് അരികിൽ വന്നുനിന്നു. ഓടുന്ന ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് തുപ്പാൻ ശ്രമിച്ചതും നിയന്ത്രണം നഷ്ടപ്പെട്ട് ഇയാൾ തെറിച്ചുവീഴുകയായിരുന്നു.

ബൽദിറായ് പൊലീസ് സ്റ്റേഷൻ ഏരിയയിൽ ബിഹി ​ഗ്രാമത്തിന് സമീപം വഴി ബസ് കടന്നുപോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. എക്സ്പ്രസ് വേ ആയതിനാൽ കുറഞ്ഞത് 90 കിലോമീറ്റർ വേ​ഗതയിലാണ് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്. അതിനാൽ റോഡിലേക്ക് വീണതും ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Story Highlights : Man Falls To Death While Spitting Paan From Moving Bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here