Advertisement

ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡല്‍ഹി മുഖ്യമന്ത്രി

November 30, 2024
Google News 1 minute Read
delhi school

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇതര മത വിശ്വാസികളായ വിദ്യാര്‍ത്ഥികളെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി. വിദ്യാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുത്തിയെന്നും ആരോപണമുണ്ട്. നന്ദ നഗരിയിലെ നവോദയ ബാല വിദ്യാലയത്തിലാണ് സംഭവം. വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. മറ്റ് വിദ്യാലയങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അഭിഭാഷകനായ ഒരു വ്യക്തിയാണ് സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

Story Highlights : School children Report Religious Harassment in Delhi School

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here