സിപിഐഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നതില്‍ കായംകുളത്ത് വീണ്ടും ആഘോഷം; ബിപിന്‍ സി ബാബു പാര്‍ട്ടി വിട്ടുപോയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവര്‍ത്തകര്‍

സിപിഐഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നതില്‍ കായംകുളത്ത് വീണ്ടും ആഘോഷം. ബിപിന്‍ സി ബാബു സിപിഐഎം വിട്ടു പോയത് കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് കായംകുളത്തെ പ്രവര്‍ത്തകര്‍. ഭാര്യയും സിപിഐഎം പ്രവര്‍ത്തകയുമായ മിനിസ ജബ്ബാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ആഘോഷം. ബിപിനെ കുറിച്ചുള്ള ചെറിയ പ്രസംഗവും പ്രാദേശിക നേതാവ് നടത്തി. വിട്ടുപോയതിലൂടെ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ രക്ഷിക്കുകയാണ് ബിപിന്‍ ചെയ്തത് എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്.
ബിപിന്‍ സി ബാബു ഇന്നലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് അദ്ദേഹം. കായംകുളം സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. 2021 മുതല്‍ 2023 വരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Also: ആലപ്പുഴയിലെ സിപിഐഎം നേതാവായിരുന്ന ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു
സിപിഐഎം നേതൃത്വം മുഴുവനായി ഒരു ഭാഗത്തിന്റെ മാത്രം കൈയിലേക്ക് പോയെന്നും ജി സുധാകരന്റെ അവസ്ഥ തന്നെ ദയനീയമാണെന്നും ആരോപിച്ചുകൊണ്ടാണ് ബിപിന്‍ പാര്‍ട്ടി വിട്ടത്. മതനിരപേക്ഷതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് വര്‍ഗീയവാദികളാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Story Highlights : Celebration in kayamkulam as CPIM leader joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here