കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദ് ചെയ്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി
കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. 125 അധ്യാപക അനധ്യാപകരായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് റദ്ദാക്കിയത്. ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനും മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് നടപടി. നടപടി റദ്ദാക്കി ഉത്തരവിറക്കി. കലാമണ്ഡലം രജിസ്റ്റാര്‍ ആണ് ഉത്തരവിറക്കിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ ഇടപെടല്‍ നടത്താമെന്നുറപ്പു നല്‍കി.
120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് 24 ന് ലഭിച്ചിരുന്നു. കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ അട്ടിമറിക്കുന്നതായിരുന്നു പുതിയ ഉത്തരവ്.
Read Also: കണ്ണൂരിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു
അധ്യാപകരുടേത് ഉള്‍പ്പടെയുള്ള സ്ഥിരം തസ്തികകളില്‍ നിയമനം ഇല്ലാതിരുന്നതോടെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരുടെ ശമ്പളം ഉള്‍പ്പടെ മുടങ്ങുന്നത് പതിവായിരിക്കയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരില്‍ 68 അധ്യാപകര്‍ ഉള്‍പ്പെടുന്നത് കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കും.
കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധം ശക്തമായിരുന്നു. കൂട്ടപ്പിരിച്ചുവിടല്‍ കേരള കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്‍ രജിസ്ട്രാര്‍ എന്‍ ആര്‍ ഗ്രാമപ്രകാശ് 24 നോട് പറഞ്ഞു.
Story Highlights : The Minister of Culture canceled the collective dismissal decision in the Kerala Kalamandalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here