Advertisement

ജി സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

December 2, 2024
Google News 1 minute Read
GOPALAKRISHNAN

ജി സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിനൊപ്പം വീട്ടിലെത്തി ജി സുധാകരനെ കണ്ടു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ടും താനും ചേർന്ന് ജി സുധാകരനെ വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജി സുധാകരൻ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്.വിശിഷ്ട വ്യക്തിത്വങ്ങളെ കണ്ട് ആദരിക്കണം എന്ന നരേന്ദ്രമോദിയുടെ ആഹ്വാനത്തിന്‍റെ ഭാഗമായാണ് പോയത്.സത്യസന്ധനായ കമ്മ്യൂണിസ്റ്റും പൊതുപ്രവർത്തകനുമാണ് ജി സുധാകരൻ.ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം ജി സുധാകരന് സമ്മാനിച്ചു.

സിപിഐഎം രാജ്യദ്രോഹികളുമായി കൈകോർത്ത് ആദർശം കുഴിച്ചുമൂടുന്ന സമയമാണിത്.ആലപ്പുഴയിൽ ഭീകരവാദ പ്രസ്ഥാനത്തിന്‍റെ നേതാക്കൾ സിപിഐഎമ്മിനുള്ളിൽ നുഴഞ്ഞുകയറി സിപിഐഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്.കൂടിക്കാഴ്ചയിൽ ഇക്കാര്യവും ഞങ്ങൾ സംസാരിച്ചു.എല്ലാം ജി സുധാകരൻ മൗനമായി കേട്ടു.സുധാകരന്‍റെ മനസ്സ് പകുതി ബിജെപിക്കാരന്‍റേത് കൂടിയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തിൽ ആണെന്ന ഞങ്ങളുടെ വാദം സുധാകരൻ അംഗീകരിക്കുന്നുണ്ട്.സുധാകരന് ഒരിക്കലും കോൺഗ്രസിലേക്ക് പോകാൻ ആവില്ല. തീവ്രവാദികൾ സിപിഐഎമ്മിൽ നുഴഞ്ഞുകയറി എന്ന കാര്യത്തിൽ ബിജെപിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ടെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.

Story Highlights : b gopalakrishnan meets g sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here