Advertisement

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല; ഡോക്ടർമാരെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട്

December 2, 2024
Google News 2 minutes Read

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞു പിറന്ന സംഭവത്തിൽ ഡോക്ടേഴ്സിനെ സംരക്ഷിച്ച് അന്വേഷണ റിപ്പോർട്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അനോമലി സ്കാനിംഗിൽ ഗുരുതര വൈകല്യങ്ങൾ മാത്രമെ കണ്ടെത്താൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.

ആരോപണ വിധേയരായ ഡോക്ടേഴ്സിന് എതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല. അനോമലി സ്കാനിംഗിൽ കണ്ടെത്താൻ കഴിയുന്നത് ഗുരുതര വൈകല്യങ്ങൾ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗർഭിണിയായ യുവതിയോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായി എന്ന് റിപ്പോർട്ട്. പ്രസവസമയഞ്ഞെ അപകടസാധ്യതകൾ മുൻകൂട്ടി ബോധ്യപ്പെടുത്തിയില്ല. കുഞ്ഞിന്റെ തുടർ ചികിത്സയ്ക്ക് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശം.

Read Also: ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. നവംബർ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാർഡിൽ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല.മലർത്തികിടത്തിയാൽ കുഞ്ഞിൻറെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്.ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ആലപ്പുഴ കടപ്പുറത്തെ സർക്കാർ വനിതാ ശിശു ആശുപത്രിക്കെതിരെയും നഗരത്തിലെ മിഡാസ് ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ്
ഗുരുതരാരോപണം. ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതിയിൽ വനിതാ ശിശു ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേർലി, പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ രാവിലെ രണ്ട് ഡോക്ടർമാർക്ക് എതിരെയും കേസെടുത്തിരുന്നു.

Story Highlights : Investigation report in Congenital malformation of the newborn Health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here