ഇത് മലയാളത്തിനുള്ള അംഗീകാരം; സരസ്വതി സമ്മാന്‍ നേട്ടത്തിന് പ്രഭാവര്‍മയെ അനുമോദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
പ്രഭാ വര്‍മയുടെ രൗദ്ര സാത്വികത്തിന് സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചത് മലയാളത്തിനുള്ള അംഗീകാരമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. 33 വര്‍ഷത്തിനിടെ നാലാം തവണയാണ് മലയാശത്തിലേക്ക് ഈ പുരസ്‌കാരമെത്തുന്നത്. 22 ഭാഷകളിലെ പത്തുവര്‍ഷത്തെ കൃതികള്‍ കൃതികള്‍ വിലയിരുത്തി ലഭിക്കുന്ന പുരസ്‌കാരം മലയാളത്തിന് കിട്ടിയെന്നത് ഈ കൃതി വളരെ പ്രധാനപ്പെട്ടതാക്കുന്നുവെന്ന് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എന്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രഭാവര്‍മയ്ക്ക് നല്‍കിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Justice Devan Ramachandran praises Prabha Varma)
അക്ഷരങ്ങളിലും എഴുത്തിലും കാപട്യം കാണിക്കാത്തതിന്റെ ഫലമായാണ് താന്‍ ആസ്വാദക മനസില്‍ കിട്ടുന്ന സ്‌നേഹപൂര്‍വമായ അംഗീകാരത്തെ കാണുന്നതെന്ന് മറുപടി പ്രസംഗത്തില്‍ പ്രഭാവര്‍മ പറഞ്ഞു. ചടങ്ങില്‍ ബാബു ദിവാകരന്‍ അധ്യക്ഷനായി. ദേവന്‍ രാമചന്ദ്രനെക്കൂടാതെ ശശി തരൂര്‍ എംപി, ട്വന്റിഫോര്‍ എഡിറ്റര്‍ ഇന്‍ ചീഫും ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ പി പി ജെയിംസ്, രാജശ്രീ വാര്യര്‍, മീന ടി പിള്ള, കെ ജി താര, ഷെയ്ഖ് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. സി ധനലക്ഷ്മി പ്രഭാവര്‍മ എഴുതിയ കീര്‍ത്തനങ്ങള്‍ ആലപിച്ചു.
Story Highlights : Justice Devan Ramachandran praises Prabha Varma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here