Advertisement

മനപൂര്‍വം വീഴ്ച വരുത്തിയിട്ടില്ല, രമ്യമായി പ്രശ്‌നം പരിഹരിക്കും; പള്ളിത്തര്‍ക്കത്തില്‍ കോടതിയോട് കൂടുതല്‍ സമയം തേടി സര്‍ക്കാര്‍

December 2, 2024
Google News 2 minutes Read
state government in supreme court about church dispute

ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളിക്കര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ സമയം തേടി സംസ്ഥാന സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബലപ്രയോഗം ഒഴിവാക്കി കോടതി ഉത്തരവുകള്‍ നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശം. (state government in supreme court about church dispute)

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കോടതിലക്ഷ നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്‌നം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം കോടതി നാളെ പരിഗണിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Read Also: ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 21 മരണം; ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി

2017ലെ വര്‍ഗീസ് കേസുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നടപടി വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രിംകോടതി പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളികള്‍ പിടിച്ചെടുക്കുക, പള്ളികള്‍ കൈമാറുക എന്നതെല്ലാം അസാധ്യമായ കാര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മനപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 43 പള്ളികളില്‍ മുപ്പതോളം പള്ളികള്‍ ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

Story Highlights : state government in supreme court about church dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here