സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിൻ സി ബാബുവിനെതിരെ ഗാർഹീക പീഡനക്കേസ്
സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ ഗാർഹീക പീഡനക്കേസ്. ഭാര്യ മിനീസ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ കായംകുളം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.
രണ്ട് ദിവസം മുൻപ് നൽകിയ പരാതിയിലാണ് കേസ്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്. ബിപിൻ സി ബാബു തൻ്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭാര്യയുടെ പരാതിയിൽ പറയുന്നു. തന്റെ കരണത്തടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തിനും മർദിച്ചുവെന്നും ഭാര്യ പറയുന്നു.
Story Highlights : case against bipin c babu in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here