‘ഓസീസ് മൂന്നാം നമ്പറിൽ ‘ബെൻ സ്റ്റോക്സാ’യിരുന്നെങ്കിൽ കളി മാറിയേനെ, ബുംറ കുറച്ച് വിയർക്കും’; മൈക്കല്‍ വോണ്‍
ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരിലൊരാളായ ബുംറയെ എങ്ങനെ അതിജീവിക്കാമെന്ന് വമ്പന്‍ ടീമുകളെല്ലാം തലപുകയ്ക്കുകയാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിന്റെ പര്യടനം നടക്കാനിരിക്കവേയാണ് നിര്‍ണായക ഉപദേശവുമായി വോണ്‍ രംഗത്തെത്തിയത്. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ബുംറ അത്ര മികവ് പുറത്തെടുക്കാറില്ല.
ബുംറ യുടെ ഈ വീക്ക്നെസ് മുതലാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടത്. ഇപ്പോള്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്നാം നമ്പറില്‍ ബെന്‍ സ്റ്റോക്സ് ആയിരുന്നെങ്കില്‍ അത് ടീമിന് മുതല്‍ക്കൂട്ടായി മാറുമായിരുന്നു. ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് കണ്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ ടോപ്പ് ത്രീയില്‍ ഒരു ഇടംകൈയന്‍ ബാറ്ററുടെ ആവശ്യമുണ്ടെന്ന് എനിക്ക് മനസ്സിലായി.
വലംകൈയന്‍ ബാറ്റര്‍മാരുടെ പാഡിലേയ്ക്ക് ന്യൂബോള്‍ എറിഞ്ഞ് അവരെ കുഴപ്പത്തിലാക്കാന്‍ ജസ്പ്രീത് ബുംറയ്ക്ക് സാധിക്കുന്നുണ്ട്. ബുംറയ്ക്ക് മുന്നില്‍ നഥാന്‍ മക്സ്വീനി, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ പതറുകയും ചെയ്തിരുന്നുവെന്നും വോണ്‍ ചൂണ്ടിക്കാട്ടി.
Story Highlights : michael vaughan on bumrah left handers attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here