Advertisement

‘പാർട്ടി ചുമതലകൾ തന്നാൽ സ്വീകരിക്കും, കോൺഗ്രസ് നേതൃത്വം എന്താവശ്യപ്പെട്ടാലും ചെയ്യും’; സന്ദീപ് വാര്യർ 24 നോട്

December 4, 2024
Google News 1 minute Read

പാർട്ടി ചുമതലകൾ തന്നാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ 24നോട്. കോൺഗ്രസ് നേതൃത്വം എന്താവശ്യപ്പെട്ടാലും ചെയ്യും. ചുമതലകൾ സംബന്ധിച്ച് അറിവില്ല. കോൺഗ്രസിൽ ചേർന്നത് സാധാരണ പ്രവർത്തകനായാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പന്തളം നഗരസഭ കേരളത്തിൽ അഴിമതിയിൽ മുന്നിൽ നിൽക്കുന്ന നഗരസഭ. പന്തളവും പാലക്കാടും ഭരണപരാജയത്തിന്റെ ഉദാഹരണങ്ങളെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കേരളത്തിലെ ബിജെപി ഭരണത്തിൽ എത്തിയാൽ പരാജയമാണ്.

സുരേഷ് ഗോപിക്ക് ഇപ്പോൾ മാർക്കിടുന്നത് ശരിയല്ല. തുടക്കം കാണുമ്പോൾ മനസ്സിലാക്കുന്നത് എന്താണ് വാഗ്ദാനം ചെയ്തത് അതൊന്നും നടപ്പിലാകില്ല എന്നാണ്. ബിജെപി വലിയ വാഗ്ദാനങ്ങൾ തരും എന്നാൽ അത് നടപ്പിലാക്കില്ല.

എയിംസ് അടക്കമുള്ള വിഷയങ്ങളിൽ ഇത് കണ്ടതാണ്. വാഗ്ദാനം മാത്രമേയുള്ളൂ കാര്യം നടക്കുന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും “തു തു ‘മേ മേ” എന്ന തരത്തിലാണ് ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.

കേരളത്തിലുള്ളത് സി ജെ പി. പിണറായി വിജയൻ ഇപ്പോൾ ബിജെപിക്ക് പ്രവർത്തകരെ കച്ചവടം ചെയ്യുന്ന ഏജൻസിയായി മാറി. അത് തൃശ്ശൂരിൽ കണ്ടു കേരളത്തിൽ ഉടനീളം കാണുന്നുവെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

Story Highlights : Sandeep g varrier about Congress Leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here