സിപിഐഎം പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതില്‍ കേസെടുത്തു; പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് പൊലീസ്
തിരുവനന്തപുരം പാളയം സിപിഐഎം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും പൊലിസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് പൊലീസ്. വഞ്ചിയൂര്‍ ജങ്ഷനില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം പൊതുസമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു.
കണ്ടാലറിയുന്ന 500 ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയവയാണ് വകുപ്പുകള്‍. സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയെന്നായിരുന്നു പാളയം ഏരിയ സെക്രട്ടറിയുടെ വിശദീകരണം.
ഇന്നലെ വേദി കെട്ടിയത് മുതല്‍ റോഡിന്റെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടു. ജില്ലാ കോടതിക്ക് സമീപമാണ് റോഡ് കൈയ്യേറി സ്റ്റേജ് കെട്ടിയത്. കോടതി ഭാഗത്ത് നിന്ന് വഞ്ചിയൂര്‍ ജംങ്ഷനിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്താണ് സ്റ്റേജ്.സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ഇതിന് വേണ്ടിയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. കെപിസിസിയുടെ നാടമകടക്കം ഈ സ്റ്റേജിലായിരുന്നു.
Story Highlights : A case was registered for blocking the road for the CPIM Palayam area sammelanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here