‘മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയത് അബദ്ധം; ഇത്തരം ആളുകള്‍ പുറത്ത് പോയാല്‍ പാര്‍ട്ടി നന്നാവും’; വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയതാണ് പറ്റിയ അബദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മധുവല്ല, ആരായാലും തെറ്റായ ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ല. ഇത്തരം ആളുകള്‍ പുറത്ത് പോയാല്‍ പാര്‍ട്ടി നന്നാവുകയാണ് ചെയ്യുകയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഎം വിട്ട ബിബിന്‍ സി. ബാബുവിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബിപിന്‍ ബാബുവിന് എതിരെ ഭാര്യയുടെ പരാതി ഉണ്ട്. അയാളുടെ അമ്മക്ക് എതിരെയും പരാതി ഉണ്ട്. മറ്റ് സ്ത്രീയുമായി ബന്ധമുണ്ടന്ന പരാതിയും ബിപിന് എതിരെയുണ്ട്. നമ്മുടെ കൂടെ നില്‍ക്കുമ്പോള്‍ എന്തു ചെയ്യാനാകും. ബിപിന്‍ അല്ല ആരായാലും തെറ്റായ ഒന്നിനെയും ഉള്‍ക്കൊള്ളുന്ന പ്രശ്‌നമില്ല – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
മാറ്റി വെച്ച സമ്മേളനങ്ങള്‍ ഒന്നും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് മുന്‍പ് നടത്തില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കരുനാഗപ്പള്ളി ഏരിയാ സമ്മേളനം ഇനി നടത്തേണ്ടന്ന് വെച്ചു. തിരുത്തലാണ് ലക്ഷ്യം. തിരുത്തല്‍ പ്രക്രിയ പാര്‍ട്ടി കൈകാര്യം ചെയ്തു കൊണ്ടേയിരിക്കും. 210 എരിയാ കമ്മിറ്റികളില്‍ ഒരിടത്ത് മാത്രമാണ് മാറ്റി വെച്ചത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ആരെയും വിമര്‍ശിക്കാം. മുഖ്യമന്ത്രി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവരെ വിമര്‍ശിക്കാം. വിമര്‍ശനത്തിന് പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ട്. ചര്‍ച്ച നടന്നതിനെ വലിയ പാതകമായി അവതരിപ്പിക്കുകയാണ്. അക്കാര്യത്തില്‍ തെറ്റിദ്ധാരണ വേണ്ട – അദ്ദേഹം വിശദമാക്കി.
മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മാധ്യമങ്ങള്‍ നെഗറ്റീവ് വാര്‍ത്ത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിന് ഒരു പൊസിറ്റീവ് വശം ഉണ്ട്.മാധ്യമങ്ങളാണ് ഇവിടത്തെ പ്രതിപക്ഷം. സതീശന്‍ ഒന്നുമല്ല. കേള്‍ക്കുന്നതിനപ്പുറം കേള്‍ക്കാനും വരികള്‍ക്കിടയില്‍ വായിക്കാനും മലയാളിക്ക് ശേഷി ഉള്ളത് കൊണ്ടാണ് പാര്‍ട്ടി നിലനില്‍കുന്നത്. മാധ്യമങളുടെ ശീട്ട് കൊണ്ടല്ല പാര്‍ട്ടി നിലനില്‍ക്കുന്നത് – എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, മല്ലു ഹിന്ദു വാട്‌സ് അപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനമാണ് ംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉന്നയിച്ചത്. ഹിന്ദു വിഭാഗത്തെയും മുസ്ലിം വിഭാഗത്തെയും വേര്‍ത്തിരിക്കാനാണ് ശ്രമം നടന്നത്. ഇവരുടെയൊക്കെ തലയ്ക്ക് എന്താണ് സംഭവിച്ചതെന്ന് എം വി ഗോവിന്ദന്‍ പരിഹസിച്ചു.
Story Highlights : M V Govindan against Madhu Mullassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here