മധ്യപ്രദേശില്‍ 3 കുട്ടികളെ മര്‍ദ്ദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ കേസ്

മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ആവര്‍ത്തിച്ച് തല്ലുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം നടന്നത്. അതിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കുട്ടികളെ മര്‍ദ്ദിച്ചയാളുടെ കൂട്ടാളിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വ്യാഴാഴ്ച അതിക്രമത്തിനിരയായ കുട്ടികളും രക്ഷിതാക്കളും മനക് ചൗക്ക് പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കുട്ടികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നുവെന്നും ഒരു മാസം മുന്‍പുള്ള വീഡിയോ ആയിരുന്നു ഇതെന്നും രത്‌ലാം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് ഖക പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും പ്രതികളെ കണ്ടെത്താനും സൈബര്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വെറുപ്പ്, വിദ്വേഷം, ഭിന്നത എന്നിവ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അജ്ഞാത പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Story Highlights : 3 children thrashed in Madhya Pradesh’s Ratlam, forced to chant Jai Shri Ram: Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here