‘പാലക്കാട്ടെ പത്ര പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്ന്’: സന്ദീപ് വാര്യർ 24നോട്
പാലക്കാട്ടെ പത്ര പരസ്യ വിവാദത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. പരസ്യത്തിന്റെ ഗുണഭോക്താവ് സിപിഐഎം അല്ല. പരസ്യത്തിന് പണം നൽകിയത് ബിജെപി ഓഫീസിൽ നിന്നെന്നും സന്ദീപ് വാര്യർ ആരോപിച്ചു. എം ബി രാജേഷും കെ സുരേന്ദ്രനും വിഷയത്തിൽ ഗൂഢാലോചന നടത്തി. ബിജെപി സിപിഐഎം ബന്ധമാണ് പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും സന്ദീപ് വാര്യർ 24നോട് പറഞ്ഞു.
അതേസമയം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും. തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു.പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു.
കോൺഗ്രസിലെത്തിയതിന് പിന്നാലെയായിരുന്നു സുപ്രഭാതം, സിറാജ് തുടങ്ങിയ ദിനപത്രങ്ങളിൽ വിവാദ പരസ്യം വന്നത്. സന്ദീപ് വാര്യരുടെ പഴയ അഭിപ്രായ പ്രകടനങ്ങൾ ഉയർത്തിക്കാട്ടിയുള്ള പത്രപരസ്യമായിരുന്നു നൽകിയത്.
Story Highlights : Sandeep Varier on Palakkad Newspaper Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here