Advertisement

‘മതേതര വിശ്വാസികൾക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ല, ഇന്ന് ഡിവൈഎഫ്ഐയിൽ അംഗത്വമെടുക്കും’; എ.കെ ഷാനിബ്

December 6, 2024
Google News 2 minutes Read

മതേതര വിശ്വാസികൾക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് കോൺഗ്രസ് വിട്ട എകെ ഷാനിബ്. വിചാരധാരയേയും മൗദൂദിസത്തെയും പിന്തുടരുന്ന കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ ഏതു മാർഗവും സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസ് അധപതിച്ചിരിക്കുന്നുവെന്നും ഷാനിബ് പറഞ്ഞു. ഇന്ന് ഡിവൈഎഫ്ഐയിൽ അംഗത്വം എടുക്കും. ഉച്ചയ്ക്കുശേഷം ഡിവൈഎഫ്ഐ
സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മൂന്നുമണിക്ക് അംഗത്വം സ്വീകരിക്കുമെന്നും ഷാനിബ് 24 നോട് പ്രതികരിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയുമായി കലഹിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ് കോണ്‍ഗ്രസ് വിട്ടത്. നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോണ്‍ഗ്രസുകാരനായി തുടരുക എന്ന എന്റെ ആഗ്രഹം ഞാനിവിടെ ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് ഫേയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.

പാര്‍ട്ടി വിടുന്നുവെന്ന് വ്യക്തമാക്കിയ ഷാനിബ് ഇന്ന് തിരുവനന്തപുരത്ത് സിപിഐഎം നേതാക്കളെ നേരില്‍ കാണുന്നുണ്ട്. ഉച്ചയ്ക്ക് കൂടിക്കാഴ്ച പൂര്‍ത്തിയായി ഡിവൈഎഫ്‌ഐയില്‍ അംഗത്വമെടുക്കും. നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച എകെ ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് പത്രിക പിന്‍വലിച്ച് ഡോ പി സരിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവേശനം.

Story Highlights : ‘Secular believers cannot continue in Congress, will join DYFI today’; AK Shanib

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here