‘മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ’; ആദ്യ ഗഡുവായി 1050 കോടി നൽകി
മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിന്റെ ആദ്യ ഗഡുവായ 1,050 കോടി ചൊവ്വാഴ്ച നൽകി. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശ് സർക്കാർ നടത്തിയ പ്രത്യേക അഭ്യർത്ഥന പ്രകാരമായാണ് ഈ തുക വകയിരുത്തിയത്.
യോഗി ആദിത്യനാഥ് പ്രധാനമന്ത്രിക്ക് എക്‌സിലൂടെ നന്ദി അറിയിച്ചു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ മഹാ കുംഭ മേള 2025 സംഘടിപ്പിക്കുന്നതിന് 5,435.68 കോടി രൂപ അനുവദിച്ചു. ഈ തുക 421 പദ്ധതികളിലായി വിനിയോഗിക്കുന്നു. ഇതുവരെ 3461.99 കോടി രൂപയുടെ സാമ്പത്തിക നടത്തിപ്പിന് അംഗീകാരം ലഭിച്ചതായി അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയകരമായ മാർഗനിർദേശത്തിന് കീഴിൽ, ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരികവും ആത്മീയവുമായ സമ്മേളനമായ പ്രയാഗ്‌രാജ് മഹാകുംഭമേളയെ ദൈവികവും മഹത്തരവുമാക്കി മാറ്റാനാണ് ഇരട്ട എൻജിൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ദൈവിക-മഹാ-ഡിജിറ്റൽ മഹാകുംഭം എന്ന ആശയം സാക്ഷാത്കരിക്കാൻ സഹായിച്ച ഈ സമ്മാനത്തിന് പ്രധാനമന്ത്രിക്ക് ഹൃദയംഗമമായ നന്ദി.
ഈ പരമ്പരയിൽ, 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റ്-ഇൻ-എയ്ഡ് കേന്ദ്ര സർക്കാർ അംഗീകരിച്ചു, അതിൽ ആദ്യ ഗഡുവായ 1,050 കോടി ഇന്ന് അനുവദിച്ചു. കേന്ദ്രസർക്കാരിൽ നിന്നുള്ള ഈ പിന്തുണ ഭക്തർക്ക് വൃത്തിയുള്ളതും സുരക്ഷിതവും സുസംഘടിതമായതുമായ മഹാകുംഭം സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന് യോഗി ആദിത്യനാഥ് കുറിച്ചു.
Story Highlights : Centre grants Rs 2,100 crore for Kumbh 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here