CPIM പോളിറ്റ് ബ്യുറോ യോഗം ഇന്ന്; പാർട്ടി കോൺഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് തയ്യാറാക്കുക അജണ്ട

സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. അടുത്ത വർഷം ഏപ്രിലിൽ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് തയ്യാറാക്കുകയാണ് യോഗത്തിന്റ അജണ്ട. നേരത്തെ തയ്യാറാക്കിയ അടവ് നയ അവലോകന രേഖയിൽ, ബിജെപിയെ ചെറുക്കുന്നതിൽ ഇന്ത്യ സഖ്യം വിജയിച്ചെങ്കിലും, പാർട്ടിക്കോ ഇടത് പക്ഷത്തിനോ നേട്ടം ഉണ്ടാക്കാൻ ആയില്ലെന്ന് വിലയിരുത്തിയിരുന്നു.
എന്നാൽ നയപരമായ മാറ്റത്തെ കുറിച്ച് പാർട്ടി ഇപ്പോൾ ചിന്തിക്കുന്നില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സംഘടന ശക്തി വർധിപ്പിക്കാൻ ആവശ്യമായ നയ സമീപനങ്ങൾ ആകും രേഖയിൽ ഉണ്ടാകുക എന്നാണ് സൂചന. മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകളുടെ അവലോകനവും യോഗത്തിൽ ഉണ്ടാകും. സമീപകാല രാഷ്ട്രീയ സംഭവങ്ങളും യോഗം വിലയിരുത്തും.
Story Highlights : CPIM Polit Bureau meeting in Delhi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here