Advertisement

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി

December 7, 2024
Google News 3 minutes Read
First defeat of the season for Gokulam Kerala FC in the I-League

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിയ്ക്ക് സീസണിലെ ആദ്യ തോല്‍വി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടാണ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടത്.തോല്‍വിയോടെ ഗോകുലം കേരളം എഫ്‌സി പോയിന്റ് പട്ടികയില്‍ എട്ടാമതായി. (First defeat of the season for Gokulam Kerala FC in the I-League)

വിജയം മാത്രം ലക്ഷ്യമിട്ടാണ്, സീസണിലെ രണ്ടാം ഹോം മാച്ചിന് ഗോകുലം കേരള എഫ്‌സി ഇറങ്ങിയത്. എന്നാല്‍, 13 ആം മിനുട്ടില്‍ തന്നെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഞെട്ടിച്ചു. സ്റ്റെന്‍ഡ്‌ലി ഫെര്‍ണാണ്ടസിലൂടെ ചര്‍ച്ചിലിന് ലീഡ്.

Read Also: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചയ്ക്ക് ശേഷം

തിരിച്ചടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഇതോടെ സീസണിലെ ആദ്യ തോല്‍വി. ഷില്ലോങ് ലജോങ് എഫ്‌സിക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Story Highlights : First defeat of the season for Gokulam Kerala FC in the I-League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here