‘ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല; കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം’; വിമർശിച്ച് ഹൈക്കോടതി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്ന് കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ് നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാൻ നിർദേശം നൽകി.
എസ്ഡിആർഎഫിൽ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു. ശരിയായ രീതിയlൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത് എന്ന് കോടതി ചോദിച്ചു.
Read Also: പി വി അൻവർ യുഡിഎഫിലേക്ക്? കെ സുധാകരനുമായി ചർച്ച നടത്തി
നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.
ഒഡിറ്റിംഗിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വ്യക്തത വരുത്താമെന്ന് സർക്കാർ മറുപടി നൽകി. 677 കോടി രൂപ മതിയായതല്ലെന്ന് അമികസ് ക്യൂറി ഹൈക്കോടതിയിൽ പറഞ്ഞു. മതിയായതല്ലെന്ന് ബോധ്യമുണ്ടെന്ന് ഹൈക്കോടതി മറുപടി നൽകി. പരസ്പരം കുറ്റപ്പെടുത്തുന്നത് നിർത്തു എന്നും ദുരന്തത്തിൽപെട്ടവരെ കൂടി അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
677 കോടി ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ടോയെന്ന് ഉറപ്പില്ലെന്ന് ഹൈക്കോടതി. പാസ്സ് ബുക്കിൽ കാണും അക്കൗണ്ടിൽ കാണില്ലെന്ന് ഹൈക്കോടതിയുടെ പരിഹാസം കണക്കുകൾ ഇല്ലാതെയാണോ വാർത്തകളുടെ അടിസ്ഥാനത്തിൽ ബഹളമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ചർച്ചകൾ എല്ലാം രാഷ്ട്രീയാവശ്യത്തിനായിരിക്കാമെന്നും കോടതിയുടെ വിമർശനം.
എസ്ഡിആർഎഫില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കി. കൃത്യമായ കണക്കുകൾ ഹാജരാക്കാൻ നിർദേശം നൽകി കോടതി. എസ്.ഡി.ആർ.എഫ് ഫണ്ടിലെ നീക്കിയിരുപ്പ് ,വിനിയോഗിച്ച തുക ,ആവശ്യമായ തുക എന്നിവ അറിയിക്കണമെന്ന് കോടതി നിർദേശം. കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി
Story Highlights : High Court slams state government on figures related to State Disaster Management Authority
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here