Advertisement

ഗം​ഗാനദിയിൽ ഒഴുക്കിൽപെട്ട് കാണാതായ ആകാശിന്റെ മൃതദേഹം കണ്ടെത്തി

December 7, 2024
Google News 2 minutes Read
akash

ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോന്നി സ്വദേശി ആകാശ് മോഹന്‍ (27) മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. കഴിഞ്ഞമാസം 27നാണ് ആകാശിനെ ഋഷികേശിലെ ഗംഗാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. അപകടവിവിവരം അറിഞ്ഞയുടന്‍ ഉത്തരാഖണ്ഡ് പൊലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തില്‍ ആകാശ് മോഹനായുളള തിരച്ചില്‍ ആരംഭിച്ചിരുന്നു.നദിയിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിൽ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നതിനാൽ തിരച്ചിൽ നിർത്തിവെക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക റൂട്ട്സ് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണകൂടവുമായും പ്രദേശത്തെ മലയാളിസംഘടനകളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടാണ് നടപടികള്‍ ഏകോപിപ്പിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഋഷികേശിലെത്തിയത്.

Story Highlights : The body of Akash, who went missing in the river Ganga, was found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here