‘അജാസ് ഇന്ദുജയെ മർദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി
പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവം ഭർത്താവ് അഭിജിത്ത് മൊഴി നൽകി. സുഹൃത്ത് അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയത്. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി. തെളിവെടുപ്പിനായി പോലീസ് അജാസുമായി ശങ്കുമുഖത്തേക്ക് പോയി.
അജാസിന്റെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട് അതിൽ ഇന്ദുജയുമായുള്ള ചാറ്റുകൾ ഉള്ളതായി സൂചനയുണ്ട്. അജാസിന് ഇന്ദുജയുമായി ബന്ധമുണ്ടായിരുന്നത് അഭിജിത്തിന് അറിയാമായിരുന്നു. ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. അജാസിന്റെയും ഫോൺ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്.
Read Also: മഹാകുംഭമേള ജനുവരിയില്‍, യുപിയിൽ ആറുമാസത്തേക്ക് പ്രതിഷേധങ്ങളും സമരങ്ങളും നിരോധിച്ച് യോഗി സർക്കാർ
അതേസമയം, കസ്റ്റഡിയിലെടുത്ത അജാസും അഭിജിത്തും നൽകുന്ന മൊഴികളിൽ പൊരുത്തക്കേടുകളുണ്ട് ഇരുവരും നല്കുന്നത് അന്വേഷണസംഘത്തെ വഴിതെറ്റിക്കുന്ന മൊഴികളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ചേർന്ന് ഇന്ദുജയെ ഒഴിവാക്കാൻ ശ്രമം നടത്തിയതായി സംശയമുണ്ട്. ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാത്തത് പരിശോധിക്കുമെന്നും വീട്ടുകാരുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും .
Story Highlights : Induja Death case husband Abhijith statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here