Advertisement

‘സുന്നി ഐക്യം അനിവാര്യം, രാഷ്ട്രീയം മതത്തിൽ ഇടപെടുത്തരുത്’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

December 8, 2024
Google News 1 minute Read

സുന്നി ഐക്യം അനിവാര്യമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയം മതത്തിൽ ഇടപെടുത്തരുത്. മതം മതത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും പോകട്ടെ. സുന്നി ഐക്യം എന്നുപറഞ്ഞാൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നാകുക എന്നാണ്.

വർഗീയത ദുരീകരിക്കാൻ ഒത്തുചേരുക എന്നാണ് ഐക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ സുന്നികളും നല്ല കാര്യങ്ങൾക്ക് യോജിക്കുകയാണ് ചെയ്യേണ്ടത്. മതവും രാഷ്ട്രീയവും രണ്ടാണ്. രണ്ടും രണ്ടായി നിൽക്കണം എന്നും അദ്ദേഹം 24നോട് പറഞ്ഞു. ആറാം വാർഷികം ആഘോഷിക്കുന്ന ട്വന്റി ഫോറിന് അദ്ദേഹം ആശംസകൾ നേർന്നു.

അതേസമയം വിജ്ഞാന വിനിമയം ധാര്‍മ്മിക ബോധത്തിലധിഷ്ഠിതമായി നടക്കുമ്പോള്‍ മാത്രമാണ് മാതൃകായോഗ്യരായ തലമുറകളെ സൃഷ്ടിക്കാന്‍ കഴിയൂവെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മാനവ ബോധത്തിലും നന്മയിലുമധിഷ്ഠിതമായ ശാക്തീകരണ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കള്‍ക്കിടയില്‍ വ്യാപകമായി വളര്‍ന്നു പടരണം.

തലമുറകളുടെ സൃഷ്ടികര്‍ത്താക്കളെന്ന നിലയ്ക്ക് സമൂഹത്തിന്റെ നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിക്കുന്നവരെ ശരിയായ രീതിയില്‍ പരിഗണിക്കുക തന്നെ വേണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Story Highlights : Kanthapuram aboobakar musliyar about sunni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here