‘ഒന്നാം ടെസ്റ്റ് ഞങ്ങൾ നന്നായി കളിച്ചു, പെര്‍ത്തിലെ ജയം ആവര്‍ത്തിക്കാനാണ് ശ്രമിച്ചത്’; രോഹിത് ശര്‍മ
ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് തോല്‍വിയുടെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പെര്‍ത്തില്‍ ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ സാധിച്ചു. ഇവിടെ വന്ന് അത് വീണ്ടും ചെയ്യാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഓരോ ടെസ്റ്റ് മത്സരത്തിനും അതിന്റേതായ വെല്ലുവിളിയുണ്ട്. പിങ്ക് പന്തില്‍ അത് വെല്ലുവിളിയാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
ഓസ്ട്രേലിയ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. മത്സരത്തില്‍ ഞങ്ങള്‍ക്ക് അവസരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമായിരുന്ന സമയങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടു, മുതലാക്കാനായില്ല. ഇത് നിരാശപ്പെടുത്തുന്ന ഫലമാണ്. മത്സരം വരുതിയിലാക്കാന്‍ പോന്ന പ്രകടനമൊന്നും ഞങ്ങള്‍ പുറത്തെടുത്തില്ല. അതുതന്നെയാണ് തോല്‍ക്കാനുണ്ടായ കാരണവും.
ഇനി ഗബ്ബ ടെസ്റ്റിനായി ഞങ്ങള്‍ അതിനായി കാത്തിരിക്കുകയാണ്. ഇതിനിടയില്‍ കൂടുതല്‍ സമയമില്ല. പെര്‍ത്തില്‍ ചെയ്തത് തന്നെയാണ് ഗബ്ബയില്‍ ചെയ്യാനും ആഗ്രഹിക്കുന്നത്. അതിന് മുമ്പ് ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ചില നല്ല ഓര്‍മ്മകള്‍ അവിടെയുണ്ട്, ഓരോ ടെസ്റ്റ് മത്സരത്തിന്റെയും വെല്ലുവിളികള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്നായി തുടങ്ങാനും നന്നായി കളിക്കാനും ടീം ആഗ്രഹിക്കുന്നുവെന്നും രോഹിത് ശർമ പറഞ്ഞു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടാം ടെസ്റ്റിലെ തോല്‍വി കനത്ത തിരിച്ചടിയാണ് ഇന്ത്യക്ക് ഉണ്ടാക്കിയത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയിലും ടീമിന് തിരിച്ചടിയേറ്റു. മൂന്നാം സ്ഥാനത്തേക്ക് വീണു.
ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 175ന് എല്ലാവരും പുറത്തായി. കേവലം 19 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഓസീസ് 3.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ ഇന്ത്യ 180 & 175, ഓസ്‌ട്രേലിയ 337 & 19. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി.
Story Highlights : Rohit Sharma about 2nd test loss AUS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here