Advertisement

‘IAS ഉദ്യോഗസ്ഥരെ അപമാനിച്ചു; സർക്കാർ പരസ്യം പങ്കുവെച്ചതടക്കം കുറ്റം’;എൻ.പ്രശാന്തിനെതിരെയുള്ള ചാർജ് മെമ്മോയിൽ വിചിത്ര വാദങ്ങൾ

December 9, 2024
Google News 2 minutes Read

എൻ.പ്രശാന്തിനെതിരായ ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയിൽ വിചിത്ര വാദങ്ങൾ. എ.ജയതിലകിനേയും കെ.ഗോപാലകൃഷ്ണനേയും വിമർശിച്ചതിലൂടെ ഐഎഎസ് ഉദ്യോഗസ്ഥരെയാകെ അപമാനിച്ചന്ന് ചാർജ് മെമ്മോയിൽ പറയുന്നു. സർക്കാർ പരസ്യം പങ്കുവെച്ചതടക്കം കുറ്റമാണെന്നും മെമ്മോയിൽ പരാമർശിക്കുന്നു. ചാർജ് മെമ്മോയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

കൃഷി വകുപ്പിന്റെ കാംകോ വീഡർ പരസ്യം പങ്ക് വെച്ചത് ഐഎഎസ് ഉദ്യോഗസ്ഥരെ അപമാനിക്കാൻ എന്ന് പരാമർശം. ഐഎഎസ് ഉദ്യോഗസ്ഥരെ വിമർശിക്കുക വഴി സർക്കാർ നയങ്ങളെ അപമാനിച്ചുവെന്ന് കുറ്റം ചുമത്തൽ. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ഉൾപ്പടെ ചേർത്താണ് മെമ്മോ നൽകിയത്.

Read Also: ‘എന്‍ പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുത്’, കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ജയതിലക്, കുറിപ്പ് പുറത്ത്

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. ഫയിലിൽ സ്വതന്ത്രമായി അഭിപ്രായം എഴുതിയതിനാലാണ് തന്നെ ക്രൂശിക്കുന്നതെന്നും, തന്റെ ഫയൽനോട്ടുകൾ ചിലർ ഭയക്കുന്നുവെന്നും എൻ പ്രശാന്ത് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു. ജയതിലകിന്റെ തെറ്റായ സമീപനങ്ങളെയാണ് ചൂണ്ടിക്കാണിച്ചതെന്നായിരുന്നു എൻ പ്രശാന്തിന്റെ നിലപാട്.

Story Highlights : Strange allegations in Chief Secretary’s charge memo against N Prashant IAS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here