പാലക്കാട് വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് കുമരനെല്ലൂരിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ചേരിതിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കുമാരനെല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ്
സംഘർഷമുണ്ടായത്.
സ്കൂളിനു മുന്നിലെ ബസ്റ്റോപ്പിൽ വെച്ചുണ്ടായ സംഘർഷം നടു റോഡിൽ വരെയെത്തി. നിലത്തുവീണ വിദ്യാർത്ഥികളെ കൂട്ടമായി മറ്റു വിദ്യാർത്ഥികൾ ചാടിചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നുണ്ടായ സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. സംഘർഷത്തിന്റെ
ദൃശ്യങ്ങൾ തൃത്താല പോലീസിന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ കൈമാറിയിട്ടുണ്ട്.
Story Highlights : Students clash again in Palakkad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here