Advertisement

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു

December 11, 2024
Google News 1 minute Read

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിന് വേദിയൊരുങ്ങുന്ന ചക്കുളത്തുകാവിൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയോട് അനുബന്ധിച്ച് ഡിസംബർ 13ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌ അറിയിച്ചു.

ഡിസംബർ 13ന് ചക്കുളത്ത് കാവ് ക്ഷേത്രവും പരിസരവും കാർത്തിക പൊങ്കാലയുടെ പുണ്യം നുകരും. പൊങ്കാല അർപ്പിക്കാനായി വിവിധ പ്രദേശങ്ങളിൽ ആയിരങ്ങൾ ഇടംപിടിച്ചു തുടങ്ങി. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. എല്ലാ സർക്കാർ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലാ കളക്ടർമാർ അവലോകനയോഗം ചേർന്നു.

കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട് കർണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒട്ടനവധി ഭക്തരാണ് ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കാൻ എത്തുന്നത്. ഭക്തജനങ്ങളെ വരവേൽക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

Story Highlights : Chakkulathukavu pongala holiday 4 taluks in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here