Advertisement

മാടായി കോളജ് നിയമനവിവാദം; കോൺഗ്രസിൽ ചേരിതിരിവ്; എം കെ രാഘവൻ അനുകൂലികളും വിമത വിഭാഗവും ഏറ്റുമുട്ടി

December 11, 2024
Google News 2 minutes Read

മാടായി കോളജ് നിയമനവിവാദത്തിൽ കോൺഗ്രസിൽ ചേരിതിരിവ്. എം കെ രാഘവൻ അനുകൂലികളും വിമത വിഭാഗവും വീണ്ടും ഏറ്റുമുട്ടി. എം കെ രാഘവനെ അനുകൂലിച്ച് പ്രകടനം നടത്താനെത്തിയവരെ ഒരു വിഭാഗം തടഞ്ഞു. അതേസമയം പ്രശ്നപരിഹാരത്തിന് കെപിസിസി മൂന്നംഗസമിതിയെ നിയോഗിച്ചു. സമിതി അധ്യക്ഷനായി തിരുവഞ്ചൂർ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി.

അഡ്വ. കെ ജയന്ത്, അബ്ദുൽ മുത്തലിബ് എന്നിവരാണ് സമിതിയിലെ അംഗങ്ങളാണ്. ഇരുകൂട്ടർക്കും സ്വീകര്യരായ നേതാക്കളായതിനാലാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യം ഇവർ പരാതിക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. അതിന് ശേഷം എംകെ രാഘവനിൽ വിവരങ്ങൾ ശേഖരിക്കും. അന്വേഷണമായിരിക്കില്ല പകരം പ്രശ്‌നപരിഹാരത്തിനായിരിക്കും സമിതി ശ്രമിക്കുക.

Read Also: മുശാവറ യോഗത്തിൽ വാക്കേറ്റം; ഉമർ ഫൈസി മുക്കത്തെ മാറ്റിനിർത്തി ചർച്ച ചെയ്യണമെന്ന് ആവശ്യം

രണ്ട് ദിവസത്തിനകം കെപിസിസിക്ക് സമിതി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും മറ്റ് നടപടികളിലേക്ക് കടക്കുന്നത്. നിലവിൽ എംകെ രാഘവനെയും വിമത വിഭാ​ഗത്തെയും തള്ളിപ്പറയേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എം കെ രാഘവൻ എം പി ചെയർമാനായ പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി നിയന്ത്രിക്കുന്ന മാടായി കോളജിലെ നിയമനങ്ങളാണ് വിവാദത്തിന് ഇന്ധനമായത്.  കോഴ വാങ്ങി ബന്ധുവടക്കമുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോൺഗ്രസ്   പ്രാദേശിക നേതാക്കളും പ്രവർത്തകരും  പരസ്യ കലാപത്തിന് തുടക്കമിട്ടത്.എം കെ രാഘവൻ എം പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജിക്ക് ഒരുങ്ങുകയാണ്.

Story Highlights : Dispute in Congress over Matai College appointment Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here