ബിയർ കുപ്പി വിവാദം; സൈബർ അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് ചിന്ത ജെറോം
സിപിഐഎം കൊല്ലം ജില്ലാ സമ്മേളന വേദിയിൽ ബിയർ കുടിക്കുന്നുവെന്ന രീതിയിലുണ്ടായ സൈബർ അതിക്രമത്തെ നിയമപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം ട്വന്റിഫോറിനോട്. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടി വക്രീകരിച്ചു. സിപിഐമ്മിനെ അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വ്യാജപ്രചാരണമെന്നും മനോനില പരിശോധിക്കണമെന്നും ചിന്ത ജെറോം പറഞ്ഞു.
കൊല്ലം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്ക് ചില്ലുകുപ്പിയിലാണ് വെള്ളം നൽകിയത്. പിന്നാലെ കുപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. വേദിയിൽ തവിട്ടു നിറത്തിൽ വിതരണം ചെയ്ത കുപ്പികളിൽ കുടിവെള്ളമല്ല, മദ്യമാണെന്ന തരത്തിലായിരുന്നു വ്യാപക പ്രചാരണം. ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്
തുടർന്നാണ് പ്രതികരണവുമായി ചിന്ത രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളെ തുടർന്ന് ചില്ലുക്കുപ്പി മാറ്റി പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം എത്തിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു.
Story Highlights : Chintha Jerome about beer bottle controversy.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here